Sorry, you need to enable JavaScript to visit this website.

അടച്ചിട്ട ഇടങ്ങളിലും മാസ്‌ക് ധരിക്കണം; പുതിയവെളിപ്പെടുത്തലുമായി സിഎസ്‌ഐആര്‍

ന്യൂദല്‍ഹി-പൊതുസ്ഥലങ്ങളില്‍ മാത്രമല്ല അടച്ചിട്ട ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍). സാര്‍സ് കോവ് 2 വൈറസ് വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറു കണികകളിലൂടെ വ്യാപിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചെറു കണികകളിലൂടെ വ്യാപിച്ചേക്കാമെന്നും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ പറഞ്ഞു. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളേക്കാള്‍ തുറന്നയിടങ്ങള്‍ തിരഞ്ഞെടുക്കുക.
ജോലിസ്ഥലങ്ങളിലും കൂടുതല്‍ ഇടപഴകുന്ന സ്ഥലങ്ങളിലും മതിയായ വായുസഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക, ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയവ വൈറസ് വ്യാപനം തടയാനുള്ള വഴികളാണ്. പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് തിരക്കുള്ളതും അടച്ചിട്ടതും വായുസഞ്ചാരം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പകര്‍ച്ചാസാധ്യത കൂടുതല്‍.
 

Latest News