Sorry, you need to enable JavaScript to visit this website.

രാജസ്ഥാൻ സർക്കാറിനെ മറിച്ചിടാൻ നോക്കിയതും കേന്ദ്ര സർക്കാറിന്റെ ജൂലൈ നേട്ടം; പരിഹാസവുമായി രാഹുൽ

ന്യൂദൽഹി- രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാനുള്ള നീക്കം നടത്തിയതും കേന്ദ്ര സർക്കാറിന്റെ ജൂലൈ നീക്കമാണെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി.  രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ആദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. കോവിഡ് കാലത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങൾ എന്ന തലക്കെട്ടിൽ പങ്കുവച്ച ട്വീറ്റിലാണ് വിമർശനം.

'കൊറോണ കാലത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങൾ  ഫെബ്രുവരി: നമസ്‌തേ ട്രംപ്, മാർച്ച്: മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്തി, ഏപ്രിൽ: വിളക്ക് തെളിയിച്ചു, മേയ്: സർക്കാരിന്റെ ആറാം വാർഷികം, ജൂൺ: ബിഹാറിലെ വെർച്വൽ റാലി, ജൂലൈ: രാജസ്ഥാൻ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം'. ഇതുകൊണ്ടാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ആത്മനിർഭർ (സ്വയംപര്യാപ്തം) ആയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Latest News