തൊടുപുഴ- കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.നാരായണനും മകനും കഴിഞ്ഞ മാസം 16നാണ് തേനിയില്‍ നിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാത വഴി എത്തിയ ഇവര്‍ ആരുമറിയാതെ ഏലത്തോട്ടത്തിലെ വീട്ടില്‍ കഴിയുകയായിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം സ്രവങ്ങളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. ഇന്നലെ രണ്ട് പേരുടെയും ഫലം പോസിറ്റീവായി. തുടര്‍ന്നാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്.