Sorry, you need to enable JavaScript to visit this website.

വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ കോവിഡിനെ തടയില്ല; തുണി മാസ്‌കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം

ദല്‍ഹി- വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. എന്‍95 മാസ്‌കിന്റെ വാല്‍വിലൂടെ  രോഗാണുക്കള്‍ പുറത്തേക്ക് കടക്കും. പൊതുജനം വാല്‍വുള്ള എന്‍95 മാസ്‌ക് ധരിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.സാധാരണ തുണി കൊണ്ടുള്ള മാസ്‌കാണ് വൈറസ് പ്രതിരോധത്തിന് നല്ലതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറി.മാസ്‌കിന്റെ തുണിയുടെ നിറം പ്രശ്‌നമല്ല. എല്ലാ ദിവസവും കൃത്യമായി കഴുകി ഉണക്കിയ ശേഷമായിരിക്കണം തുണി മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്. മാസ്‌ക് നിര്‍മിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തിളയ്ക്കുന്ന വെള്ളിത്തലിട്ട ശേഷം നന്നായി ഉണക്കിയെടുക്കണമെന്നും നിര്‍ദേശിക്കുന്നു.

മാസ്‌ക് ഉപയോഗിക്കുമ്പോള്‍ വശങ്ങളില്‍ വിടവില്ലാത്ത വിധം ധരിക്കണം. കുടുംബത്തിലെ ഓരോരുത്തരും പ്രത്യേകം മാസ്‌കുകളായിരിക്കണം ഉപയോഗിക്കേണ്ടത്. മറ്റുള്ളവര്‍ ഉപയോഗിച്ച മാസ്‌ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം പറയുന്നു.
 

Latest News