പിതാവിന്‍റെ നേതൃത്വത്തില്‍ പീഡനം; മാതാവും പോക്സോ കേസില്‍, പ്രതികളെ തിരയുന്നു

കാസര്‍കോട്- നീലേശ്വരത്ത് പതിനാറുകാരിയെ പിതാവടക്കം ഏഴു പേര്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. പിതാവടക്കം നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. കുട്ടിയുടെ മതാവടക്കടക്കമുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


കുട്ടിയുടെ മൊഴിയില്‍ പറഞ്ഞ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുകയും ഇക്കാര്യം പോലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പോക്‌സോ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.


 തൈക്കടപ്പുറത്തെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അടക്കം നാല് പേരെ കഴിഞ്ഞ ദിവസമാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം പുറത്തറിഞ്ഞതോടെ നാട്ടില്‍നിന്ന് മുങ്ങിയ മൂന്ന് പ്രതികളെ കണ്ടെത്താന്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. പെണ്‍കുട്ടിയുടെ പിതാവായ 50 കാരന്‍, ഞാണിക്കടവിലെ മുഹമ്മദ് റിയാസ് (20) ഞാണിക്കടവിലെ 17 കാരന്‍, പുഞ്ചാവിയിലെ പി.പി. മുഹമ്മദലി (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കോവിഡ് ആശുപത്രിയിലെ സെല്ലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ചു ആശുപത്രിയില്‍ എത്തിച്ചു ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മാവന്‍ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കര്‍ണാടക സുള്ള്യ സ്വദേശിയായ മദ്രസ അധ്യാപകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്നാണ് വിവരം. 2018 ല്‍ എട്ടാം കഌസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി നീലേശ്വരം പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിയില്‍ നിന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. പ്രലോഭിച്ചു കൂട്ടികൊണ്ടുപോയി സംസ്ഥാനത്തിന് പുറത്തെത്തിച്ചു വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

Latest News