Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് 50 പേർക്ക് കൂടി കോവിഡ്;  കൊണ്ടോട്ടി, തിരൂർ മാർക്കറ്റുകൾ അടച്ചുപൂട്ടി

കൊണ്ടോട്ടി മാർക്കറ്റിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ അടച്ചുപൂട്ടിയപ്പോൾ.

മലപ്പുറം - ജില്ലയിൽ 50 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. കൊണ്ടോട്ടി, തിരൂർ മാർക്കറ്റുകൾ അടച്ചുപൂട്ടി. രണ്ട് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 13 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 30 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കുശേഷം ഇതുവരെ 686 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
കൊണ്ടോട്ടി മാർക്കറ്റിൽ ഏഴ് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരൂർ മാർക്കറ്റിൽ കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചത്. 
കൊണ്ടോട്ടിയിൽ ആശങ്ക വർധിച്ച സാഹചര്യത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയിൽനിന്നാണ് കൊണ്ടോട്ടി മാർക്കറ്റിലെ ഏഴു തൊഴിലാളികൾക്ക് രോഗം പകർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 


ജനങ്ങൾക്ക് കൂടുതൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും മാർക്കറ്റിലെ കൂടുതൽ തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കാനും യോഗത്തിൽ തീരുമാനമായി. 
കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ.സി ഷീബ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജിദ്ദയിൽനിന്നെത്തിയ പുൽപ്പറ്റ സ്വദേശി (46), ദമാമിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി (45), ജിദ്ദയിൽ നിന്നെത്തിയ കരുളായി സ്വദേശി (28), അബുദാബിയിൽ നിന്നെത്തിയ വട്ടംകുളം മാണൂർ സ്വദേശിയായ നാല് വയസ്സുകാരൻ, ദുബായിൽ നിന്നെത്തിയ വട്ടംകുളം മാണൂർ സ്വദേശി (30), ഷാർജയിൽ നിന്നെത്തിയ എടക്കര സ്വദേശി (27), ജിദ്ദയിൽ നിന്നെത്തിയ മൂർക്കനാട് സ്വദേശി (47), ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ വള്ളുവമ്പ്രം സ്വദേശി (58), ദോഹയിൽ നിന്നെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (32), ജിദ്ദയിൽ നിന്നെത്തിയ തൃപ്പനച്ചി സ്വദേശി (49), കുവൈത്തിൽ നിന്നെത്തിയ ഊരകം സ്വദേശി (32), ദോഹയിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി (31), ജിദ്ദയിൽ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (44), റാസൽഖൈമയിൽ നിന്നെത്തിയ മഞ്ചേരി പുല്ലൂർ സ്വദേശിനി (25), റിയാദിൽ നിന്നെത്തിയ തെന്നല സ്വദേശി (48), ഖത്തറിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (27), ജിദ്ദയിൽ നിന്നെത്തിയ പുളിക്കൽ സ്വദേശി (31), ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (57), ജിദ്ദയിൽ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (45), റിയാദിൽ നിന്നെത്തിയ മൂന്നിയൂർ സ്വദേശി (26), റിയാദിൽ നിന്നെത്തിയ ചോക്കാട് സ്വദേശി (33), ദുബായിൽ നിന്നെത്തിയ താഴേക്കോട് സ്വദേശി (25), ഖത്തറിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (25), റിയാദിൽ നിന്നെത്തിയ പള്ളിക്കൽ സ്വദേശിനി (19), ദുബായിൽ നിന്നെത്തിയ കൽപകഞ്ചേരി സ്വദേശി (41), ദുബായിൽ നിന്നെത്തിയ മാറാക്കര സ്വദേശി (20), അബുദാബിയിൽ നിന്നെത്തിയ തലക്കാട് സ്വദേശി (42), ഷാർജയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (40), റിയാദിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (24), റിയാദിൽ നിന്നെത്തിയ നിലമ്പൂരിലെ ആറ് വയസ്സുകാരൻ എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.


ജില്ലയിൽ രോഗബാധിതരായി 596 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1289 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 824 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 39,960 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 
രോഗബാധ സ്ഥിരീകരിച്ചവരടക്കം 737 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 389 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 58 പേരും, മുട്ടിപ്പാലം 15, കരിപ്പൂർ ഹജ് ഹൗസിൽ 236 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 34 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 37,580 പേർ വീടുകളിലും 1643 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 16,265 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 13,875 പേരുടെ ഫലം ലഭിച്ചു. 
12,880 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2390 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

 

Latest News