Sorry, you need to enable JavaScript to visit this website.

പ്രമുഖ കോഫി ഷോപ്പായ കഫേ കോഫീ ഡേയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി

ന്യൂദല്‍ഹി-രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡേയുടെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി. പ്രവര്‍ത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭം വര്‍ധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതെന്ന് കമ്പനി പറയുന്നു. കോഫീ ഡേ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡേ എന്റര്‍െ്രെപസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവില്‍ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്‍പന 15,739ല്‍നിന്ന് 15,445 ആയി കുറഞ്ഞിരുന്നു.പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കമ്പനിയുടെ ആസ്തികള്‍ വിറ്റ് കോഫീ ഡേ എന്റര്‍െ്രെപസസ് കടം വീട്ടിവരികയാണ്. 13 വായ്പാദാതാക്കള്‍ക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനല്‍കി.
 

Latest News