Sorry, you need to enable JavaScript to visit this website.

ചട്ടലംഘനമെന്ന് കണ്ടെത്തല്‍; ജയഘോഷിന് എതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

തിരുവനന്തപുരം- യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന് എതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയ ശേഷവും ഗണ്‍മാന്‍ തോക്ക് ഹാജരാക്കിയില്ല. കൂടാതെ അറ്റാഷെ പോയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെയോ കമ്മീഷണറെയോ അറയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറ്റാഷെയുടെ മറ്റൊരു ഗണ്‍മാനായ അഖിലേഷും തോക്ക് തിരികെ ഏല്‍പ്പിച്ചിരുന്നില്ല. രണ്ട് ജീവനക്കാര്‍ക്കും നേരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും പല ബാഗുകള്‍ കോണ്‍സുലേറ്റിലേക്ക് വാങ്ങി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ സ്വര്‍ണമാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്‍കി.അതേസമയം ജയഘോഷിന്റെ മൊഴി എന്‍ഐഎ വിശ്വാസത്തിലെടുക്കില്ലെന്നാണ് സൂചന.
 

Latest News