പ്രവാസി യുവാവും അമ്മയും തൂങ്ങിമരിച്ച നിലയില്‍

ആലക്കോട്- കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ പ്രവാസി യുവാവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെവമ്പുക്കരയിലെ ശ്യാമള (65), മകന്‍ സന്ദീപ്(34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത.് സന്ദീപിനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
സന്ദീപിനെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലെത്തിയ നാട്ടുകാര്‍ അമ്മ ശ്യാമളയെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ കാലത്ത് വീടിന് സമീപത്തെ കശുമാവില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ഡൗണിന് മുമ്പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

 

Latest News