Sorry, you need to enable JavaScript to visit this website.

മദ്യലഹരയില്‍ മകനെ അടിച്ചുകൊന്ന അച്ഛന്‍ അറസ്റ്റില്‍

കോഴിക്കോട്- മദ്യലഹരിയിലെത്തിയ അച്ഛന്റെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ബാലുശ്ശേരി കിനാലൂര്‍ അരയിടത്ത് വേണുവിന്റെ മകന്‍ അലന്‍ (17) ആണ് മരിച്ചത്.

വേണുവിനെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് രാത്രി വൈകിയെത്തിയ വേണു ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഇടപെട്ട മകനെ പിടിച്ചു തള്ളിയപ്പോള്‍ ചുമരില്‍ തലയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാലുശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി പ്ലസ് ടു വിദ്യാര്‍ഥിയാണ് അലന്‍.

 

Latest News