പ്രതിദിനം മൂന്നര ലക്ഷം സാമ്പിള്‍ പരിശോധനക്ക് നിര്‍ദേശിച്ച് ഐസിഎംആര്‍


ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളില്‍ പ്രതിദിന സാമ്പിള്‍ പരിശോധന വര്‍ധിപ്പിച്ച് ഐസിഎംആര്‍. ഒരു ദിവസം മൂന്നര ലക്ഷം പേര്‍ക്കാണ് സാമ്പിള്‍ പരിശോധന നടത്തുന്നത്.തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിന രോഗബാധിതര്‍ 30,000ത്തിലധികമാണ്.മുംബൈ,ദല്‍ഹി,ചെന്നൈ നഗരങ്ങള്‍ക്ക് പുറമേ പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെയാണ്  സാമ്പിള്‍ പരിശോധന വ്യാപിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 30ന് 2,10,000 ആയിരുന്നു സാമ്പിള്‍ പരിശോധന. എന്നാല്‍ 18 ദിവസത്തിനകം ഒന്നര ലക്ഷമായാണ് സാമ്പിള്‍ പരിശോധന ഉയര്‍ത്തിയത്.കഴിഞ്ഞ മാസം നൂറ് പേരുടെ സാമ്പിള്‍ പരിശോധിക്കുമ്പോള്‍ 6.73 % പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ 7.81% ആയി ഇത് ഉയര്‍ന്നിട്ടുണ്ട്. തീവ്ര നിയന്ത്രിത മേഖലകളില്‍ ആന്റിജന്‍ പരിശോധന വ്യാപിപ്പിക്കാനും ഐസിഎംആര്‍ നിര്‍ദേശം നല്‍കി.
 

Latest News