പട്‌ന- ബിഹാറില്‍ തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും ഒമ്പത് ജില്ലകളിലായി 16 പേര്‍ മിന്നലേറ്റ് മരിച്ചു.
ഗയ, പുര്‍ണിയ,ബെഗുസെറായി, ജമുവി, പട്‌ന, സഹര്‍സ, ഈസ്റ്റ് ചമ്പാരന്‍, മധേപുര, ദര്‍ഭംഗ ജില്ലകളിലാണ് മരണമെന്ന് ദുരന്ത നിവാരണ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.