ബ്രസീലിയ- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയാണെന്നും ഇത് ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കാന്‍ ഇടയാക്കുമെന്നും ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊള്‍സോനാരോ പറഞ്ഞു.
കോവിഡ് ബാധയെ തുടര്‍ന്ന് സുഖംപ്രാപിച്ചുവരന്ന പ്രസിഡന്റ് വസതിക്ക് പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയാണെന്നും വാണിജ്യ, ഗതാഗത മേഖലകളിലുള്ള നിയന്ത്രണങ്ങളുടെ ഉത്തരവാദിത്തം സിറ്റി മേയര്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കലും ഐസൊലേഷനും ജനങ്ങളെ കൊല്ലുകയാണെന്നും നിങ്ങള്‍ സമ്പദ്ഘടനയെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തു.
ഒരു മാസത്തിനിടെ ബ്രസീലില്‍ പത്ത് ലക്ഷം കോവിഡ് രോഗികള്‍ കൂടി വര്‍ധിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് നിയന്ത്രണ നടപടികള്‍ക്കെതിരെ വീണ്ടും ശക്തമായി രംഗത്തുവന്നിരിക്കുന്നത്.






