കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പിടികൂടിയില്ല;  ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍

കൊല്‍ക്കത്ത-ഗ്രാമത്തിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ കാലാഗഞ്ചില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ബസുകള്‍ക്കും പോലീസ് വാഹനത്തിനും തീയിട്ടു.പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.സുരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ സ്ഥലത്ത് ഏറ്റുമുട്ടലുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
 

Latest News