Sorry, you need to enable JavaScript to visit this website.

കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി എയിംസ്

ന്യൂദല്‍ഹി- കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കി എയിംസ് എത്തിക്കല്‍ കമ്മറ്റി. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ശ്രമിക്കുന്നത്. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഐ.സി.എം.ആര്‍ തെരഞ്ഞെടുത്ത 12 കേന്ദ്രങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇതില്‍ നൂറുപേര്‍ എയിംസില്‍നിന്നു തന്നെ തയാറായിട്ടുണ്ടെന്നാണ് വിവരം.

കോമോര്‍ബിഡ് അവസ്ഥകളില്ലാത്ത കോവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ട്രയലില്‍ പങ്കെടുക്കാം. 18 വയസ്സിനു മുകളിലും 55 വയസ്സിന് താഴെയുമായിരിക്കണം പ്രായം- എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

 

Latest News