ഹൃദയാഘാതം: കൊല്ലം സ്വദേശി ഖമീസിൽ മരിച്ചു

ഖമീസ് മുശൈത്ത്- കൊല്ലം പള്ളിമുക്ക് തട്ടാമല ലിംമ്‌റയിൽ അബ്ദുൽ ഖരീം പാത്തുമ്മ ദമ്പതികളുടെ മകൻ ഷംസുദ്ദീൻ ഹൃദയാഘാതം മൂലം ബല്ലസ്മാർ ജനറൽ ഹോസ്പിറ്റലിൽ  മരണപ്പെട്ടു.ഖമീസ്മുശൈത്തിൽ  ടാക്‌സിെ്രെഡവർ ആയിരുന്നു. നേരത്തെ കോവിഡ് ബാധിതൻ ആയിരുന്നു പിന്നീട് നെഗറ്റീവ് ആയങ്കിലും ഹോസ്പിറ്റലിൽ ആയിരുന്നു. ആദ്യം ഖമീസ് മുശൈത്ത് ജനറൽ ഹോസ്പിറ്റലിലും പിന്നീട് അസീർ മെഡിക്കൽ കോളജിലും തുടർ ചികിൽസക്കായി ബല്ലസ്മാർ ജനറൽ ഹോസ്പിറ്റലിലേയ്ക്കും മാറ്റുകയായിരുന്നു. ഭാര്യ: റസീന. മക്കൾ: ജസ്‌ന, മുഹമ്മദ് ജസീം

 

 

Latest News