യുപിയില്‍ വാഹനാപകടം; ആറ് പേര്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്ക്

ആഗ്ര- ഉത്തര്‍പ്രദേശില്‍ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടിയേറ്റ തൊഴിലാളികളുമായി ബിഹാറില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്.

ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അപകടം. അപകടത്തില്‍ രണ്ട് വാഹനങ്ങളും ഹൈവേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചു. നാട്ടുകാര്‍ വിവരമറിയിച്ച് പോലിസ് എത്തിയപ്പോഴേക്കും ആറ് പേര്‍ മരിച്ചിരുന്നുവെന്നാണ് വിവരമെന്ന് പോലിസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.
 

Latest News