കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി- സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം തടിക്കടവ് വെളിയത്തുനാട് സ്വദേശി തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 41 ആയി.

ഈ മാസം എട്ടിനാണ് കുഞ്ഞുവീരാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയെ തുടര്‍ന്നായിരുന്നു ഇത്. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്‍കിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയ ഇദ്ദേഹത്തിന്റെ മരണം
ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് അറിയിച്ചത്.

 

Latest News