വാഷിംഗ്ടണ്‍- ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള കൊറോണ വൈറസ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,00,345 ആയി. രോഗബാധിതരുടെ എണ്ണം ഒന്നര കോടിയോളമായി. ഇതില്‍ 80 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. യുഎസ്, ബ്രസീല്‍, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.






