ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. വിവിധ സംസ്ഥാനങ്ങളിലായി 543 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇതോടെ 26,816 ആയി.
ഇതുവരെ 10,77,618 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 3,73,379 ആക്ടീവ് കേസുകളാണ് അവശേഷിക്കുന്നത്. 6,77,423 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.






