ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗകര്യം നോക്കി ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ നടക്കും.
ക്ഷേത്രം പണിയുന്നതിനായി സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് യോഗമാണ് തീരുമാനമെടുത്തത്. ഓഗസ്റ്റ് ആദ്യവാരത്തിലെ രണ്ടു തീയതികളും ശുഭദിനങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം അയച്ചതായും ട്രസ്റ്റ് വക്താവ് പറഞ്ഞു.
ട്രസ്റ്റിന്റെ ആദ്യ ഔപചാരിക യോഗം ശനിയാഴ്ച അയോധ്യയില്‍ നടന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രസ്റ്റ് രൂപീകരിച്ചിരുന്നുവെങ്കിലും ക്ഷേത്രനിര്‍മാണത്തിന്റെ ഉദ്ഘാടനം കോവിഡ് കാരണം നീണ്ടുപോകുകയാണ്.