തൃശൂര്‍- കുന്നംകുളത്തിനടുത്ത് തെക്കേപുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അഞ്ഞൂര്‍ റോഡ് തെക്കേപുറത്ത് വീട്ടില്‍ പരേതനായായ ശങ്കരന്റെ ഭാര്യ തങ്കം (68) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഇവരെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം ഗവ. ഗേള്‍സ് സ്‌കൂള്‍ പാചകക്കാരിയായി ജോലി ചെയ്ത് വരികയായിരുന്നു. തങ്കയുടെ ബന്ധുവായ നഗരസഭയിലെ കുടംബശ്രീ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള തങ്ക വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും റിസള്‍ട്ട് ലഭിച്ചിട്ടില്ല. തങ്കയുടെ വീടിനടുത്തുള്ള വീടുകളില്‍ ഇരുപതോളം കുടുബശ്രീക്കാര്‍ നിരീക്ഷണത്തിലാണ്.
തങ്കയ്ക്ക് മൂന്നു മക്കളുണ്ടങ്കിലും തങ്ക ഒറ്റയ്ക്കാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.






