തൃശൂര്‍- ചെറുതുരുത്തിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. അത്താണി സില്‍ക്ക് നഗറില്‍ തിരുവോണം വീട്ടില്‍ അരുണ്‍ ബാബുവിന്റെ കാറാണ് കത്തി നശിച്ചത്. വെട്ടിക്കാട്ടിരിയിലാണ് സംഭവം.
അത്താണിയില്‍നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കു വരികയായിരുന്നു കാര്‍. പെട്ടെന്ന് എ.സിയുടെ ഭാഗത്തു നിന്ന് പുകയും തീയും ഉയര്‍ന്നു. ഉടന്‍ തന്നെ കാര്‍ വശത്തേക്കു മാറ്റിനിര്‍ത്തി അരുണ്‍ ബാബു ഡോര്‍ തുറന്ന് ചാടിയിറങ്ങി. തീ അതിവേഗം പടരുകയയിരുന്നു. വിവരമറിഞ്ഞു ചെറുതുരുത്തി പോലീസും ഷൊര്‍ണൂരില്‍ നിന്നു അഗ്‌നിരക്ഷാ സേനയും എത്തിയാണ് തീ കെടുത്തിയത്.






