ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞിന്റെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍

ബംഗളൂരു- ഒരു മാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദിയൂരപ്പയുടെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ചയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

ജൂലൈ 11 ന് അസുഖം ബാധിച്ച കുഞ്ഞുമായി ഒരു ഡസനോളം ആശുപത്രികളെ സമീപിച്ചുവെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് പെണ്‍കുഞ്ഞിന്റെ ഫോട്ടോയുമായി പ്രതിഷേധിച്ച വെങ്കടേഷ് പറഞ്ഞു.

ഇയാളോടൊപ്പം ജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു തുടങ്ങിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.

 

Latest News