Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ജെയിന്‍ സര്‍വ്വകലാശാലയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്

കൊച്ചി-കര്‍ണ്ണാടക കേന്ദ്രമായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ കൊച്ചി കേന്ദ്രമാക്കി വന്‍ തട്ടിപ്പ്. കേരള സര്‍ക്കാരിന്റെ അനുമതിയും എന്‍ ഓ സി യും വാങ്ങാതെ ഒന്നര വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഇവര്‍ തുടങ്ങിയ ഓഫ് കാംപസ് എന്ന പേരിലാണ് തട്ടിപ്പ് കേന്ദ്രം ആരംഭിച്ചത്.
അംഗീകാരമുള്ള കോഴ്‌സുകളും യൂണിവേഴ്‌സിറ്റിയും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമായി തട്ടിപ്പുകാര്‍ കോടിക്കണക്കിനു രൂപ കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. കര്‍ണ്ണാടകയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള 'ഡീംഡ് ടു ബി 'യൂണിവേഴ്‌സിറ്റിയാണ് സര്‍ക്കാരിന്റെയും യു ജി സിയുടെയും ഹയര്‍ എജുക്കേഷന്റെയും അനുമതിയില്ലാതെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നത്.
ജെയിന്‍ യൂണിവേര്‍സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസിന് കേരള സര്‍ക്കാര്‍ എന്‍ഓസി നല്‍കിയിട്ടില്ലന്നും , അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പെട്ട് വഞ്ചിതരാകരുത് എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹയര്‍ എജുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. കേരള സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെയും മറ്റു സ്ഥാപനങ്ങളെയും വിശ്വസിപ്പിച്ചിരിക്കുകയായിരുന്നി തട്ടിപ്പുക്കാര്‍. ജെയിന്‍ യൂണിവെര്‍സിറ്റിയുടെ ഓഫ് കാംപസിന് അനുമതി നല്‍കിയിട്ടില്ല എന്ന ഹയര്‍ എജുക്കേഷന്‍ വകുപ്പ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട് .
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അനുമതി തേടി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി നടത്തിപ്പുകാര്‍ ഹയര്‍ എജുക്കേഷന്‍ വകുപ്പിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നെങ്കിലും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലും സര്‍ക്കാരും അപേക്ഷ നിരസിക്കുകയും കേരള സര്‍ക്കാര്‍ ജെയില്‍ യൂണിവേര്‍സിറ്റിക്കെതിരെ നടപടി ആവശ്യപെട്ട് കൊണ്ട് യുജിസി കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു . സ്‌റ്റേറ്റ് ഗവണ്‍മെന്റ് ജെയില്‍ യൂണിവേര്‍സിറ്റിയുടെ കൊച്ചിയിലെ ഓഫ് കാംപസ് നടത്താന്‍ എന്‍ഓസി നല്‍കിയിട്ടില്ലെന്നാണ് ഹയര്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഐ എ എസ് വ്യക്തമാക്കുന്നത്.


 

Latest News