യോഗിയുടെ ഓഫീസിന് മുമ്പില്‍ യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ചു; പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുമ്പില്‍ യുവതിയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.ഭൂമി തര്‍ക്കം സംബന്ധിച്ച് യുവതി നല്‍കിയ പരാതി അന്വേഷിച്ചിരുന്ന അമേഠിയിലെ  പോലിസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുവതിയും മകളും ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത്തരം ദാരുണമായ സംഭവമുണ്ടായിട്ടും ആദിത്യനാഥിന്റെ ഓഫീസ് ഉറങ്ങിക്കിടക്കുകയാണെന്ന് വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. യുവതിയുടെയും മകളുടെയും ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 

Latest News