എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ആലപ്പുഴ- എസ്എന്‍ കോളജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു.കുറ്റപത്രം ബുധനാഴ്ച കൊല്ലം സിജെഎം കോടതിയില്‍ സമര്‍പ്പിക്കും. രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. സില്‍വര്‍ ജൂബിലി ആഘോഷത്തിനായി പിരിച്ചെടുത്ത് വകമാറ്റിയ 55 ലക്ഷം രൂപ എസ്എന്‍ ട്രസ്റ്റില്‍ അടച്ചുവെന്നാണ് വെള്ളാപ്പള്ളി മൊഴി നല്‍കിയത്.

ഇതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മുഴുവന്‍ രേഖകളും ചൊവ്വാഴ്ച ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. പണം അപഹരിക്കുക,വിശ്വാസ വഞ്ചന,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ വെള്ളാപ്പള്ളി നടേശനെതിരെ നിലനില്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
 

Latest News