പാലത്തായ്; പിഞ്ചുകുഞ്ഞിനെ ഇരയാക്കി സി.പി.എം രാഷ്ട്രീയ നേട്ടം കൊയ്യുന്നു-മുരളീധരൻ

തിരുവനന്തപുരം- പാലത്തായ് പീഡന കേസ് ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെ്‌ന് കെ.മുരളീധരൻ എം.പി കുറ്റപ്പെടുത്തി. പോലീസ് ആർക്കൊപ്പമാണെന്ന് മനസിലായെന്നും മുരളീധരൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുമായി രാഷ്ട്രീയ ബാന്ധവത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഒരു പിഞ്ചുകുഞ്ഞിനെ ഇരയാക്കുകയാണ്. പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നിൽ ഉന്നതരുടെ പങ്കുണ്ടെന്നും മുരളീധരൻ ആരോപിച്ചു. പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പോക്‌സോ അടക്കമുള്ള ചാർജുകൾ ചുമത്താതെയാണ് ഇയാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

 

Latest News