കാര്‍ഗോ അയക്കാന്‍ അറ്റാഷെ ഫൈസലിനെ ചുമതലപ്പെടുത്തി; കത്ത് പുറത്ത്

തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷെയ്ക്ക് എതിരെ രേഖ പുറത്ത്. കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ നയതന്ത്ര ബാഗ് അയക്കാന്‍ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തായത്. ദുബായ് സ്‌കൈ കാര്‍ഗോ കമ്പനിയ്ക്കാണ് അറ്റാഷെയുടെ പേരിലുള്ള കത്ത് നല്‍കിയത്. ഈ കത്ത് കസ്റ്റംസ് വകുപ്പ് കണ്ടെടുത്തു.

യുഎഇയില്‍ നിന്ന് കാര്‍ഗോ അയക്കുന്നതിന് മുമ്പാണ് ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയതെന്ന് വ്യക്തം. തന്റെ അസാന്നിധ്യത്തില്‍ ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കുമെന്നാണ് അറ്റാഷെ വ്യോമകമ്പനിക്ക് അയച്ച കത്തിലുള്ളത്. അതേസമയം കത്ത് ഫൈസല്‍ ഫരീദ് വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയവും കസ്റ്റംസിനുംണ്ട്. ഇക്കാര്യം വ്യക്തമാകാന്‍ പരിശോധന നടത്തുമെന്നാണ് വിവരം.
 

Latest News