Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡിനെ ചെറുക്കാന്‍ കുരുമുളകിട്ട റമ്മും ഓംലെറ്റും കഴിക്കൂ; കോണ്‍ഗ്രസ് കൗണ്‍സിലറുടെ വീഡിയോ

മംഗളുരു-കോവിഡിനെ ചെറുക്കാന്‍ പലവിധ പൊടിക്കൈകളും ഉപദേശിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. ഇപ്പോള്‍ പുതിയൊരു വീട്ടുവൈദ്യവുമായി എത്തിയിരിക്കുന്നത് കോണ്‍ഗ്രസ് കൗണ്‍സിലറാണ്. റമ്മില്‍ കുരുമുളക് ചേര്‍ത്തും ഓംലെറ്റും കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് മംഗളുരുവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രവിചന്ദ്ര ഗാട്ടിയ പറഞ്ഞത്.

മംഗളുരുവിലെ ഉല്ലാല്‍ സിഎംസിയില്‍ നിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. 90 മില്ലി റമ്മില്‍ ഒരു ടീസ്പൂണ്‍ കുരുമുളക് ചേര്‍ത്താണ് കഴിക്കേണ്ടത്. പകുതി മാത്രം വേവിച്ച ഓംലെറ്റും കഴിക്കണം. എങ്കില്‍ കോവിഡ് വൈറസ് അപ്രത്യക്ഷമാകുമെന്ന് രവിചന്ദ്ര വീഡിയോയിലൂടെ പറയുന്നു.

താന്‍ ധാരാളം മരുന്നുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മാത്രമാണ് വിജയിച്ചത്. താന്‍ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിരോധ കമ്മറ്റിയംഗം എന്ന നിലയിലാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഗാട്ടി പതിനഞ്ച് വര്‍ഷമായി സാമൂഹ്യപ്രവര്‍ത്തകനാണ്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് മംഗളുരു എംഎല്‍എ യുടി ഖാദര്‍ പറഞ്ഞു.
 

Latest News