Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും; നാലുവര്‍ഷത്തെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു

തിരുവനന്തപുരം-നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനെ എന്‍ഐഎ ചോദ്യം ചെയ്യും. ഐടി സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹം നടത്തിയ നാലു വര്‍ഷത്തെ വിദേശ യാത്രകള്‍ പരിശോധിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ചോദ്യം ചെയ്യുമെന്ന വിവരവും പുറത്തുവരുന്നത്.ഐടി വികസന പദ്ധതികളുടെ പേരില്‍ നടത്തിയ വിദേശയാത്രകളായിരിക്കും പരിശോധിക്കുക.

അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തവരുടെ വിശദാംശങ്ങളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി  സ്വപ്‌നയുടെ ഐടി വകുപ്പിലെ നിയമനത്തില്‍ ശിവശങ്കറിന് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. നേരത്തെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാറിന്റെ പിന്നിലും ശിവശങ്കറായിരുന്നു. കൂടാതെ ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഐഎല്ലില്‍ മുപ്പത്തിനാല് തസ്തികകള്‍ ശിവശങ്കര്‍ സൃഷ്ടിച്ചതായും 16 സ്ഥിരം നിയമനങ്ങളും 18 കരാര്‍ നിയമനങ്ങളും അദ്ദേഹത്തിന്റെ ശിപാര്‍ശ പ്രകാരം നടന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 

Latest News