ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപിയാനില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.
അംഷിപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ്, സി.ആര്‍.പി.എഫ്, ആര്‍ആര്‍ 62 സംയുക്തസേന തിരച്ചിലിനെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. തിരച്ചിലിനിടെ ഭീകര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.
24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെവധിച്ചിരുന്നു.






