കണ്ണൂര്‍- സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി നഫീസ(74)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി.
കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. ഒരാഴ്ച മുമ്പാണ് നഫീസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രായാധിക്യവും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും സ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററിലേക്ക് മാറ്റിയ ഇവരുടെ മരണം വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് സ്ഥിരീകരിച്ചത്.
നഫീസക്ക് എങ്ങനെയാണ് രോഗബാധിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വിദേശത്തായിരുന്ന നഫീസയുടെ മകന്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
നഫീസ രോഗ ബാധിതയായതോടെ മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പരിശോധന നടത്തിയതില്‍ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.