തൃശൂര്‍- ആമ്പല്ലൂരില്‍ നവജാത ശിശുവിനെ വില്‍ക്കാനുള്ള ശ്രമം പഞ്ചായത്തിന്റേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഇടപെടലിലൂടെ പരാജയപ്പെട്ടു. വെണ്ടോരിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശുവിനെ അനധികൃതമായി കൈമാറാനുള്ള നീക്കം നടന്നത്. കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കുന്നതറിഞ്ഞ് അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനല്‍ മഞ്ഞളിയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിജിമോളും പ്രദേശത്തെ അംഗന്‍വാടി വര്‍ക്കറും സ്ഥലത്തെത്തി. വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സി.ഡബ്ല്യു.സി അംഗങ്ങള്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും താല്‍ക്കാലികമായി പുല്ലഴിയിലെ ക്രിസ്റ്റീന ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് പീഡനമേറ്റിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു.