Sorry, you need to enable JavaScript to visit this website.

സുധാകർ മംഗളോദയം അന്തരിച്ചു

കോട്ടയം- നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകർ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. കോട്ടയത്തെ വെള്ളുരിൽവെച്ചായിരുന്നു അന്ത്യം. മനോരമ, മംഗളം ആഴ്ചപതിപ്പുകളിലെ നോവലുകളിലൂടെ ശ്രദ്ധേയനായി. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകർ പി.നായർ എന്ന യഥാർഥ പേരിൽ ആണ് എഴുതിയത്. 1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Latest News