Sorry, you need to enable JavaScript to visit this website.

ഷമീമാ ബീഗത്തിന് യുകെയിലേക്ക് മടങ്ങിയെത്താമെന്ന് ഹൈക്കോടതി

ലണ്ടന്‍- അഞ്ച് വര്‍ഷം മുന്‍പ് 15ാം വയസില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ജിഹാദി വധുവായ ഷമീമാ ബീഗത്തിന് യുകെയിലേക്ക് മടങ്ങിയെത്താന്‍ ഹൈക്കോടതിയുടെ അനുമതി. കഴിഞ്ഞ ഫെബ്രുവരിയില്‍ ബീഗത്തെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ കണ്ടെത്തിയതോടെ ഇവരുടെ ബ്രിട്ടീഷ് പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബംഗ്ലാദേശി പാരമ്പര്യമുള്ളതിനാല്‍ ബീഗത്തിന് രാജ്യമില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പൗരത്വം ഹോം ഓഫീസ് പിന്‍വലിച്ചത്.എന്നാല്‍ ഹോം ഓഫീസ് തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ മാന്യമായ അവസരം ലഭിച്ചില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ബീഗത്തിന് മടങ്ങിവന്ന് പുതിയ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്.
സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പ് ലിബര്‍ട്ടി നയിച്ച ലീഗല്‍ ടീം ആണ് ബീഗത്തിനായി നിയമപോരാട്ടത്തിന് ഇറങ്ങിയത്. അന്താരാഷ്ട്ര നിയമപ്രകാരം ഈ തീരുമാനം തെറ്റാണെന്ന് അവര്‍ വാദിച്ചു. ഇതോടെയാണ് ഹോം ഓഫീസ് തീരുമാനത്തിന് എതിരെ സ്വയം വാദിക്കാന്‍ ബീഗത്തിന് ബ്രിട്ടീഷ് മണ്ണിലേക്ക് തിരിച്ചെത്താന്‍ അവസരം ഒരുങ്ങിയത്. ഹൈക്കോടതി തീരുമാനം സര്‍ക്കാരിനു തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും യുകെയില്‍ തിരിച്ചെത്തിയാല്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. പ്രസവിച്ച കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ഐഎസ് ക്യാംപില്‍ നരക ജീവിതം അനുഭവിക്കേണ്ടിവരുകയും ചെയ്തതോടെയാണ് ബീഗം യുകെയിലേക്കു തിരിച്ചുവരാനുള്ളശ്രമം തുടങ്ങിയത്. ബ്രിട്ടീഷ് ജയിലില്‍ കഴിയാന്‍ താന്‍ ഒരുക്കമാണെന്നും അതിനാല്‍ തിരിച്ചുവരാന്‍ അനുവദിക്കണമെന്നുമായിരുന്നു ബീഗത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു.തീവ്രവാദ ബന്ധമുള്ള കുറ്റങ്ങള്‍ ചുമത്തി ചോദ്യം ചെയ്യുമെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. യത്തുമെന്നാണ് ആശങ്ക.
 

Latest News