കൊച്ചി- കാരക്കോണം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് കോഴ വാങ്ങിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ ബിഷപ്പിനെയും ബെന്നറ്റ് എബ്രഹാമിനെയും ക്രൈംബ്രാഞ്ച് സംരക്ഷിക്കരുത്. പത്ത് ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എംബിബിഎസ് സീറ്റിന് വലിയ രീതിയില്‍ തലവരി പണം പിരിച്ചുവെന്നും പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നുമാണ് ആരോപണം.
ഇതേതുടര്‍ന്ന് രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേസ് രജിസ്ട്രര്‍ ചെയ്ത് നാളുകള്‍ പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം ,കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം ഉള്‍പ്പെടെയുള്ള പ്രതികളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ലെന്ന് കോടതി കണ്ടെത്തി.