കോണ്‍ഗ്രസ് വെന്റിലേറ്ററില്‍, ഇനി ഭാവി ആംആദ്മിയുടെ കൈകളില്‍: എഎപി എംഎല്‍എ രാഘവ് ഛദ്ദ

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആംആദ്മിയുടെ ദേശീയ വക്താവ് രാഘവ് ഛദ്ദ എംഎല്‍എ. കോണ്‍ഗ്രസിന് ഇനി ഭാവിയില്ല. ഭാവിക്ക് വേണ്ടി അവര്‍ ഒന്നും ചെയ്യുന്നുമില്ല.രാജ്യത്തിന് വേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും രാഘവ് ഛദ്ദ പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ബിജെപിയും കോണ്‍ഗ്രസും എംഎല്‍എമാരെ വാങ്ങാനുള്ള കച്ചവടത്തിലാണ് . കോണ്‍ഗ്രസ് പൂര്‍ണതോതില്‍ തകര്‍ന്നിട്ടുണ്ട്. ഭിന്നത പാര്‍ട്ടിയില്‍ രൂക്ഷമാണ്. വെന്റിലേറ്ററിലാണ് അവര്‍. പ്ലാസ്മ തെറാപ്പിയോ റെംഡിസിവിറോ നല്‍കിയിട്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വൃത്തിക്കെട്ട രാഷ്ട്രീയത്തില്‍ ജനങ്ങള്‍ മടുത്തിട്ടുണ്ടെന്നും ഛദ്ദ അഭിപ്രായപ്പെട്ടു.
 

Latest News