ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തില്‍ പത്ത് ലക്ഷം ജനങ്ങളില്‍ 658 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ രോഗബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം 106 ആണ്.
യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ലക്ഷം പേരില്‍ കോവിഡ് ബാധിതരുടെ കണക്കെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം ആറുമുതല്‍ എട്ടുവരെ താഴെയാണ്.
അതേസമയം, റഷ്യയുടേയും അമേരിക്കയുടേയും കണക്ക് യഥാക്രമം എട്ടും പതിനാറും ഇരട്ടിയാണ്.







