ബീഹാര്‍ തെരഞ്ഞെടുപ്പ്; 65 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പട്‌ന-ബീഹാര്‍ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും 65 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ട് അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോള്‍ പാനല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഈ തീരുമാനം റദ്ദാക്കി.എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരും പിഡബ്യുഡി വോട്ടര്‍മാര്‍,അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍,കോവിഡ്-19 സ്ഥിരീകരിച്ചവരോ ക്വാറന്റൈനിലുള്ളവരോ ആയ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തെരഞ്ഞെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ബാലറ്റ് സൗകര്യം വിപുലീകരിക്കുന്നതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യായീകരിച്ചത്.എന്നാല്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
 

Latest News