മുംബൈ- മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.പാലക്കാട് തൃത്താല മേഴത്തൂര്‍ കാക്കശേരി പാഴിയോട്ട് മനയില്‍ രാമന്‍ ആണ് മരിച്ചത്. മുംബൈയില്‍ താമസിക്കുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പാണ്. ചികിത്സയിലിരിക്കെയാണ് മരണം.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. മുംബൈയിലും ദല്‍ഹിയിലും നിരവധി മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മരണം പതിനായിരം കടന്നു. 7975 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്മ തെറാപ്പി വ്യാപകമാക്കിയിട്ടുണ്ട് സര്‍ക്കാര്‍.






