പ്ലസ് ടു ഫലത്തിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും തുറന്നത് അശ്ലീല സൈറ്റുകള്‍

കോഴിക്കോട്- എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തുവന്ന ദിവസം സംഭവിച്ചതു പോലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്ന ബുധനാഴ്ചയും അശ്ലീല വെബ് സൈറ്റ് ലിങ്കുകള്‍  അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ചു.

റിസള്‍ട്ട് വരുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ വാട്‌സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലും പ്രചരിച്ച വ്യാജ വെബ് സൈറ്റ് ലിങ്കുകളാണ് വിനയായത്. കേരളപരീക്ഷഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റിന്റെ ലിങ്കും ഇതില്‍ ചേര്‍ത്തിരുന്നു. സ്‌പെല്ലിങ്ങില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ മാറ്റം വരുത്തിയതാണ് വ്യാജ വെബ്‌സൈറ്റ്.


അധ്യാപകരടക്കം ഈ സന്ദേശങ്ങള്‍ പങ്കുവെക്കുകുയം വാട്‌സാപ്പ് സ്റ്റാറ്റസായി സന്ദേശം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News