ഖമീസ് മുശൈത്ത്- തരീബിൽ ബഖാല നടത്തുകയായിരുന്ന കോഴിക്കോട് താത്തൂർ സ്വദേശി അബ്ദുൽ അസീസ് (50) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖമീസ് മദീനീ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ശക്തമായ പനി കാരണമാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. 25 വർഷമായി തരീബിൽ ബഖാല നടത്തി വരികയാണ്. കുടുംബവും തരീബിലുണ്ട്. ഭാര്യ: നുസ്‌റത്ത്. മക്കൾ: ഫാരിസ് ,അജ്മൽ, ഫാത്തിമ നിഹ.