Sorry, you need to enable JavaScript to visit this website.

കോവിഡ്: ഖമീസിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം മറവു ചെയ്തു

ഖമീസ് മുശൈത്ത്- കോവിഡ് ബാധിച്ച് മരിച്ച തൃശൂർ മണലൂർ പള്ളിക്കുന്നത്ത് ദേവസ്യയുടെ മകൻ പോൾ അലക്‌സ് എന്ന വർഗീസിന്റെ (55) മൃതദേഹം അബഹയിലെ അൽ ഷറഫ് ശ്മശാനത്തിൽ  മറവ് ചെയ്തു. ഏഴു വർഷം മുൻപ് സൗദിയിൽ എത്തിയ പോൾ വർഗീസ് നാലു വർഷമായി സൗദിയിലെ വിവിധ ഭാഗങ്ങളിൽ സോനാ ഗോൾഡിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു കൊല്ലമായി നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു വന്ന ഇദ്ദേഹം ഖമീസിലെ ജ്വല്ലറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. ജൂലൈ അഞ്ചിന് റിയാദിൽനിന്നും ചാർട്ടേർഡ് ഫ്‌ളൈറ്റിൽ നാട്ടിലേക്ക് പോകാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കഴിഞ്ഞ ജൂൺ 26 ന്  രോഗബാധിതനായി ഹോസ്പിറ്റലിൽ അഡ്മിറ്റായത്.

മൃതദേഹം സൗദിയിൽ മറവ് ചെയ്യുന്നതിനായുള്ള  നടപടിക്രമങ്ങളും, രേഖകളും  ശരിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജിയൻ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോൺസുലേറ്റ് അബഹ വെൽഫയർ സാമൂഹ്യ ക്ഷേമ വിഭാഗം പ്രവർത്തകനുമായ ഹനീഫ മഞ്ചേശ്വരം സജീവമായി രംഗത്തുണ്ടായിരുന്നു. ഖമീസിൽ നിന്നും അബഹയിൽ എത്തിച്ച മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള അന്ത്യകർമ്മങ്ങളിൽ മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനും റിയാദിൽ ഹൗസ് െ്രെഡവർ ആയി ജോലി ചെയ്യുന്ന ആൻഡ്രുസ്,  ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജിയൻ ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം, ബൈജു തിരുവനന്തപുരം, ഹനീഫ മഞ്ചേശ്വരം തുടങ്ങിയവർ പങ്കെടുത്തു. ഭാര്യ മിനി. പ്ലസ്ടുവിനു പഠിക്കുന്ന മകൻ നോയൽ (17), എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ അൽക്ക (13).

 

 

Latest News