Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാമിൽ നിന്നും തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിലേക്ക് ടിക്കറ്റ് എടുക്കാം; എംബസി സർക്കുലർ പുറത്തിറക്കി 

അൽകോബാർ എയർ ഇന്ത്യാ ഓഫീസിന്് മുമ്പിൽ ടിക്കറ്റ് എടുക്കാൻ വന്നവർ

ദമാം- പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ നാലാം ഘട്ട സേവനത്തിന്റെ ഭാഗമായി ദമാമിൽ നിന്നും തിരുവനന്തപുരം, കണ്ണൂർ  സെക്ടറുകളിലെക്ക് ഈ മാസം 18, 19 തീയതികളിൽ നടത്തുന്ന വിമാന യാത്രക്കുള്ള ടിക്കറ്റ് എടുക്കുന്നതിനു അവസരം നൽകി ഇന്ത്യൻ എംബസി സർക്കുലർ പുറത്തിറക്കി. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ യാത്രക്കാരന്റെ പേരും പാസ്‌പോർട്ട് നമ്പറും, സൗദിയിലെ ബന്ധപ്പെടാനുള്ള  നമ്പറും യാത്ര ചെയ്യുന്ന വിമാനത്തിന്റെ നമ്പറും അടങ്ങുന്ന വിവരങ്ങൾ [email protected] ഇ മെയിൽ വിലാസത്തിൽ ഇന്ന് തന്നെ അപേക്ഷിക്കണം. അപേക്ഷിക്കുന്നവർ നിർബന്ധമായും ഇന്ത്യൻ എംബസി പോർട്ടലിൽ മുൻകൂട്ടി രജിസറ്റർ ചെയ്തവർ ആയിരിക്കണം.

ജൂലൈ 18 നു തിരുവനന്തപുരത്തേക്ക്  എയർ ഇന്ത്യ എ.ഐ 1906 വിമാനവും, ജൂലൈ 19  നു കണ്ണൂരിലേക്ക്്്  എയർ ഇന്ത്യ എഐ 1908  വിമാനവുമാണ് ദമാമിൽ നിന്നും സർവീസ് നടത്തുക. മുൻഗണനാ ക്രമമനുസരിച്ച് അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ട വ്യക്തികൾ ഇന്ത്യൻ എംബസി പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ വ്യക്തികൾക്ക് അൽ കോബാർ എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. 


കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഇന്നും നാളെയും പോകേണ്ട വിമാനങ്ങളിൽ കഴിഞ്ഞ ജൂലൈ 13 മുതൽ ടിക്കറ്റ് വാങ്ങുന്നതിന് അവസരമുണ്ടെന്ന വിജ്ഞാപനം ഇതിനു സമാനമായി തന്നെ എംബസി പുറത്തിറക്കിയിരുന്നു. ഖഫ്ജി, അൽ ഹസ, ജുബൈൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കിലോമീറ്ററുകൾ യാത്ര ചെയ്തു നിരവധിയാളുകൾ അൽ കോബാർ എയർ ഇന്ത്യാ ഓഫീസിൽ എത്തി ടിക്കറ്റ്് എടുക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പില്ലെന്നു പറഞ്ഞു തിരിച്ചയച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

 


 

Latest News