Sorry, you need to enable JavaScript to visit this website.

പ്രൊഫസർ റെയ്‌നോൾഡിന്റെ വിയോഗത്തിൽ ഗ്രന്ഥപ്പുര ജിദ്ദ അനുശോചിച്ചു 

പ്രൊഫസർ റെയ്‌നോൾഡിന്റെ വിയോഗത്തിൽ ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച അനുസ്്മരണത്തിൽനിന്ന്. 

ജിദ്ദ - മുൻ പ്രവാസിയും കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകുമായിരുന്ന പ്രൊഫ. റെയ്‌നോൾഡ്  പി. ഇട്ടൂപ്പിന്റെ വിയോഗത്തിൽ  ഗ്രന്ഥപ്പുര അനുസ്മരണം സംഘടിപ്പിച്ചു. നാട്ടിൽനിന്ന് കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി അദ്ദേഹത്തിന്റെ ഓർമകൾ പറഞ്ഞുകൊണ്ട് അനുസ്മരണം ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിനു വലിയ വില കൽപ്പിക്കുകയും നന്മയുടെ പ്രകാശം പരത്തുകയും ചെയ്യുന്ന മഹാനായിരുന്നു റെയ്‌നോൾഡ് സാറെന്ന് ഡോ. ഇസ്മയിൽ മരിതേരി അദ്ദേഹത്തെ അനുസ്മരിച്ചു. ജിദ്ദയിലെ എല്ലാ സംഘടനകളിലും ഒരു പോലെ പ്രവർത്തിച്ചിരുന്ന പ്രൊഫസർ റെയ്‌നോൾഡ് ഒരു സോഷ്യലിസ്റ്റ് ചിന്തകനും കൂടി ആയിരുന്നു എന്നും അനുസ്മരണത്തിൽ പറഞ്ഞു. ഗ്രന്ഥപ്പുരയുടെ തുടക്കകാലങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു,


പ്രവാസം അവസാനിപ്പിച്ച് നാട്ടിലാണെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായിരുന്നു. പഴയകാല പ്രവാസ ഓർമകൾ പങ്കുവെച്ച് പഴയ ബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നതിനിടെ പൊടുന്നനെയുള്ള വിയോഗം സുഹൃത്തുകൾക്ക് വിശ്വസിക്കാനാവാത്തതായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
ജിദ്ദയിലെ  വിവിധ സംഘടനാനേതാക്കളും ഭാരവാഹികളും വെബിനാറിൽ പങ്കെടുത്തു. ബഷീർ വള്ളിക്കുന്ന്, ബഷീർ തൊട്ടിയൻ, ഷിബു തിരുവനന്തപുരം, നസീർ വാവക്കുഞ്ഞ്, സി. ഒ. ടി അസീസ്, അഷറഫ് വരിക്കോടൻ, സലാഹ് കാരാടൻ, നാസർ വേങ്ങര, സേതുമാധവൻ മൂത്തേടത്ത്, സാദിഖലി തുവ്വൂർ, സമീർ മലപ്പുറം, ജമാൽ നാസർ, ഉസ്മാൻ കുണ്ടുകാവിൽ, ഷിഹാബ് കരുവാരക്കുണ്ട്, ഷിഹാബ് തൊണ്ടിയിൽ എന്നിവർ സംസാരിച്ചു. കൊമ്പൻ മൂസ നിയന്ത്രിച്ച വെബിനാർ ഷാജു അത്താണിക്കൽ നന്ദി പറഞ്ഞു. 

Latest News