Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് 18 പേർക്ക് കൂടി കോവിഡ് ബാധ; 43 പേർക്ക് രോഗമുക്തി  

മലപ്പുറം-ജില്ലയിൽ 18 പേർക്ക് കൂടി ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചു. ഇവരിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന നാലുപേർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരിൽ 10 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.


ജൂൺ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പോലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂർ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ബംഗളൂരുവിൽ നിന്നെത്തിയവരായ താനൂർ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവിൽ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂർ സ്വദേശി (68) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.


റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കീഴാറ്റൂർ സ്വദേശി (32), ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മഞ്ചേരി സ്വദേശി (24), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വണ്ടൂർ സ്വദേശിനി (22), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (61), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കോട്ടക്കൽ സ്വദേശി (34), ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), റിയാദിൽ നിന്ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (53), കിർഗിസ്താനിൽ നിന്നെത്തിയ അരീക്കോട് സ്വദേശി (21), ഒമാനിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), റിയാദിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (34) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന 43 പേർ കൂടി ഇന്നലെ രോഗമുക്തരായി. രോഗബാധിതരായി 566 പേർ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 1129 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 877 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
42,628 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 40,045 പേർ വീടുകളിലും 1840 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

 

Latest News