സമരം പാടില്ലെന്ന ഹൈക്കോടതി വിധി പൗരാവകാശ നിഷേധം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പത്തു പേർ നടത്തുന്ന സമരങ്ങൾ പോലും പാടില്ലെന്ന ഹൈക്കോടതി നിലപാട് പൗരാവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സർക്കാരുകൾ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിനാലാണ് ജനങ്ങളുടെ പ്രതിഷേധങ്ങളുയരുന്നത്. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളും നടപടികളും കോവിഡ് കാലത്ത് ഉപേക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്.

സർക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളേയോ കോവിഡ് പ്രതിരോധ നടപടികളെയോ ആരും എതിർക്കുന്നില്ല. ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിലപാടുകൾ സർക്കാരുകൾ ഈ കാലത്ത് നിർത്തിവെക്കുകയാണ് സമരങ്ങളുണ്ടാകാതിരിക്കാനുള്ള പരിഹാരം. അതു തുടർന്നു കൊണ്ടിരിക്കെ നിയന്ത്രണങ്ങൾ പാലിച്ചു പോലും പ്രതിഷേധിക്കാൻ പാടില്ലെന്ന കോടതി വിധി ഭരണകൂടങ്ങളുടെ ഏകാധിപത്യ വാഴ്ചയ്ക്കാണ് വഴിയൊരുക്കുക. ഇത് രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്നും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രതിഷേധ സമരങ്ങൾക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News