Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ, കാസർകോട് ജില്ലകളിൽ  വൻ ചൂതാട്ട സംഘങ്ങൾ പിടിമുറുക്കുന്നു

കാസർകോട്- മട്ടന്നൂർ കേന്ദ്രമായിപ്രവർത്തിക്കുന്നലക്ഷങ്ങൾ മറിയുന്നവൻ ചൂതാട്ടസംഘങ്ങൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ പിടിമുറുക്കുന്നു. മട്ടന്നൂരിലെ ചൂതാട്ടസംഘത്തിന്റെ തലവന്റെനിർദേശ പ്രകാരമാണ്എല്ലായിടങ്ങളിലും ചൂതാട്ടം പൊടിപൊടിക്കുന്നത്. മൊബൈൽ ഫോണിൽ നിന്നുള്ള അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് ഒത്തുകൂടുന്ന സംഘം രാത്രി കാലങ്ങളിൽ മാത്രമാണ് കളി നടത്തുന്നത്. 


സ്ഥിരമായി ചൂതാട്ടത്തിന് എത്തുന്ന സംഘം വാട്‌സ്ആപ് സന്ദേശം കിട്ടിയ ഉടനെ പുതിയ ഇരകളെയും കൊണ്ട് രഹസ്യ താവളത്തിൽ എത്തിച്ചേരും. ഒരിടത്തും സ്ഥിരമായി കളിക്കില്ല. കേന്ദ്രം ദിവസവും മാറ്റിക്കൊണ്ടേയിരിക്കും. പകൽ നേരങ്ങളിലും കളിയില്ല. രാത്രി 11 മണിക്ക് തുടങ്ങിയാൽ പുലർച്ചെ വരെ നീളുന്ന ചൂതാട്ടത്തിൽ മറിയുന്നത്ലക്ഷങ്ങളാണ്. ഒറ്റ കേന്ദ്രത്തിൽ മാത്രം പത്തും പതിനഞ്ചും ലക്ഷം മറിയുന്നവമ്പൻ ചൂതാട്ടം. വിവിധ ജില്ലകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും 'കളിയറിയുന്ന വമ്പന്മാർ'എത്തിച്ചേരും. 
ചൂതാട്ട കേന്ദ്രം കണ്ടെത്തി നൽകുന്ന ആളിന് കളിക്കാർ എല്ലാവരും ചേർന്ന് അഞ്ഞൂറ് രൂപ വീതം നൽകും. മട്ടന്നൂരിന്റെ ബ്രാഞ്ച് സംഘം എന്ന രീതിയിൽ അറിയപ്പെടുന്ന ചൂതാട്ട സംഘം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ചഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പിഷൈനിന്റെനേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ വലയിൽ കുരുങ്ങിയതോടെയാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 


കഴിഞ്ഞ ദിവസം അർധരാത്രി പോലീസ് സംഘമെത്തുമ്പോൾ മടിക്കൈ മുണ്ടോട്ടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു ചൂതാട്ടം നടന്നിരുന്നത്. 
12 പേരെയും 1,72,000 രൂപയുംപിടിച്ചെടുത്തു. വമ്പൻ സ്രാവുകൾ എത്തിച്ചേരാത്തത് കൊണ്ടാണ് ലക്ഷങ്ങളുടെ കണക്ക് കുറഞ്ഞതെന്ന് പോലീസ് പറയുന്നു.
റഷീദ് ബാര, പ്രവീൺ മടിക്കൈ, അജ്മീർ ഞാണിക്കടവ്, അഷ്‌റഫ് മാണിക്കോത്ത്, പുതുക്കൈയിലെ അനിൽ അനൂപ്, റഷീദ് കൂളിയങ്കാൽ, നൗഷാദ് ബാര, ഷമീർ ചിത്താരി, കപിലാൽ കോളിയടുക്കം, അഷ്‌റഫ് അജാനൂർ, അഭിലാഷ് ഉപ്പിലിക്കൈ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സ്‌ക്വാഡ് അംഗങ്ങളായപ്രഭേഷ് കുമാർ, ഗിരീഷ്,സിവിൽ പോലീസ് ഓഫീസർമാരായവിനയൻ, അഭിലാഷ്, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest News