Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയില്‍ നിന്നും കൊച്ചിയിലേക്ക്  മമ്മൂട്ടി ഫാന്‍സിന്റെ ചാര്‍ട്ടേഡ് വിമാനം 

പെര്‍ത്ത്- ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്ത് ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഓസ്‌ട്രേലിയ ഘടകം.പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ സില്‍ക്ക് എയര്‍വേയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേള്‍ഡ് ഇന്റര്‍നാഷണലും ആയി ചേര്‍ന്നാണ് ഈ ഉദ്യമം. പതിനായിരക്കണക്കിന് മലയാളികള്‍ പാര്‍ക്കുന്ന പെര്‍ത്തില്‍ നിന്നും നിരവധി ആളുകള്‍ നാട്ടിലേക്കു വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല. കോവിഡ് കേസുകളില്ലാത്ത പെര്‍ത്തില്‍ കര്‍ശനമായ നിയന്ത്രണത്തില്‍ തന്നെയാണ് നഗരം. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും  ഈ ശ്രമത്തില്‍ ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി സന്നദ്ധ സംഘടനകള്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും. കെ.എം.സിയസിയും ഓസ്‌ട്രേലിയയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നു. 
 

Latest News